---
title: "കൊടി നിറം ,പല നിറം ; നാട് സാക്ഷിയായി വലിയ പ്രകടനങ്ങൾ "
english_title: "Flag color, many colors; Great performances as a country witness"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339/Flag color, many colors; Great performances as a country witness"
published_at: "2021-09-28T07:40:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61527997b6e4a_srike 2.jpg"
keywords: []
---

# കൊടി നിറം ,പല നിറം ; നാട് സാക്ഷിയായി വലിയ പ്രകടനങ്ങൾ 

> **Lead Summary:** **വടകര:** മഹാമാരി വന്ന് അകന്ന് നിന്ന് ജാഗ്രത കാട്ടാൻ തുടങ്ങിയതോടെ തെരുവുകളിൽ നിന്ന് പോയ് മറഞ്ഞ കാഴ്ച്ചകളിൽ ഒന്നാണ് പടുകൂറ്റൻ റാലി കളും പ്രകടനങ്ങളും. എന്നാൽ രാജ്യ തലസ്ഥാനത്ത് ഒരു വർഷക്കാലമായി കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ കേരളത്തിൽ നടന്ന ഹർത്താൽ ഒരു പഴയ കാഴ്ചയുടെ വീണ്ടെടുപ്പ് കൂടിയായി. തെരുവുകളിൽ മുദ്രാവാക്യങ്ങൾ വീണ്ടും മുഴങ്ങി.

## Article Content

**വടകര:** മഹാമാരി വന്ന് അകന്ന് നിന്ന് ജാഗ്രത കാട്ടാൻ തുടങ്ങിയതോടെ തെരുവുകളിൽ നിന്ന് പോയ് മറഞ്ഞ കാഴ്ച്ചകളിൽ ഒന്നാണ് പടുകൂറ്റൻ റാലി കളും പ്രകടനങ്ങളും. എന്നാൽ രാജ്യ തലസ്ഥാനത്ത് ഒരു വർഷക്കാലമായി കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ കേരളത്തിൽ നടന്ന ഹർത്താൽ ഒരു പഴയ കാഴ്ചയുടെ വീണ്ടെടുപ്പ് കൂടിയായി. തെരുവുകളിൽ മുദ്രാവാക്യങ്ങൾ വീണ്ടും മുഴങ്ങി.

കൊടികളേന്തിയ പ്രകടനങ്ങളും .ബി ജെ പി ഒഴികെയുള്ള പാർടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ ഈ സംയുക്ത പ്രകടനങ്ങളിൽ കൊടികൾ പല നിറത്തിൽ ഉള്ളതായിരുന്നു. കർഷകദ്രോഹനയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ഹർത്താൽ വടകരയിൽ പൂർണം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും, ബാങ്കുകളും സഹകരണബാങ്കുകളും തുറന്നുപ്രവർത്തിച്ചില്ല.

കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ചില സ്വകാര്യവാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികൾ പണിമുടക്കി.

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകരയിൽ പ്രകടനം നടത്തി. അഞ്ച്‌വിളക്ക് ജങ്ഷൻ മുതൽ ടൗണിൽ വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധയോഗം ചേർന്നു. വടകര ഏരിയായിൽ 20 കേന്ദ്രങ്ങളിലായി 1400-ലേറെപേർ പ്രതിഷേധത്തിൽ പങ്കാളികളായി. അഞ്ച്‌വിളക്കിന് സമീപം സി.ഐ.ടി.യു. ജില്ലാസെക്രട്ടറി വി.കെ. വിനു ഉദ്ഘാടനം ചെയ്തു. തയ്യുള്ളതിൽ നാരായണൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339/Flag color, many colors; Great performances as a country witness)